ജമ്മു കശ്മീരില്‍ പ്രക്ഷോഭകാരികള്‍ക്ക് നേരെ വിവേചന രഹിതമായി പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് മനസിരുത്തി ആലോചിക്കണമെന്ന് സുപ്രീം കോടതി.
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പ്രക്ഷോഭകാരികള്‍ക്ക് നേരെ വിവേചന രഹിതമായി പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് മനസിരുത്തി ആലോചിക്കണമെന്ന് സുപ്രീം കോടതി. പെല്ലറ്റ് തോക്കുകള്‍ വിവേചന രഹിതമായി ഉപയോഗിക്കുന്നതിനെ കുറിച്ച് വിശദീകരണം ചോദിച്ച് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടും ജമ്മു കശ്മീര്‍ സര്‍ക്കാരിനോടും മറുപടി തേടി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. കേന്ദ്ര സര്‍ക്കാരിനോടും ജമ്മു കശ്മീര്‍ സര്‍ക്കാരിനോടും വിശദീകരണം ചോദിച്ചത് കൂടാതെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയോട് വിശദീകരണം ചോദിക്കുകയും പെല്ലറ്റ് ഗണ്ണിന് പകരം ഉപയോഗിക്കാമെന്ന് വിദഗ്ദ സമിതി സമര്‍പ്പിച്ച ബദല്‍മാര്‍ഗങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കാമെന്ന കശ്മീര്‍ ഹൈക്കോടതി വിധിക്കെതിരെ ജമ്മു കശ്മീര്‍ ഹൈക്കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
hello!,I really like your writing very much! percentage we be
in contact more approximately your post on AOL? I need an expert on this house to
resolve my problem. May be that is you! Having a look ahead to peer you.