Currency

ദേശീയ സംസ്ഥാന പാതയോരങ്ങളിലെ എല്ലാ ബാറുകളും ബീവറേജുകളും അടച്ചുപൂട്ടാന്‍ ഉത്തരവ്

സ്വന്തം ലേഖകന്‍Thursday, December 15, 2016 1:19 pm

ന്യൂഡല്‍ഹി: ദേശീയ സംസ്ഥാന പാതയോരങ്ങളിലെ എല്ലാ മദ്യശാലകളും അടച്ചുപൂട്ടാന്‍ സുപ്രീംകോടതി ഉത്തരവ്. ദേശീയ സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയിലുള്ള എല്ലാ ബാറുകളും ബിവറേജസ് ഔട്ട്‌ലറ്റുകളും പൂട്ടാനാണ് ഉത്തരവ്. 2017 ഏപ്രില്‍ ഒന്നുമുതല്‍ ഉത്തരവ് നടപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. നിലവില്‍ ലൈസന്‍സുള്ളവയ്ക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാം. പാതയോരങ്ങളിലെ മദ്യശാലകളുടെ പരസ്യങ്ങളും മാറ്റണം. ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്.

മദ്യശാലകള്‍ കാരണം പ്രധാനപാതകളിലെ യാത്രക്കാര്‍ക്ക് തടസം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ഗതാഗതം തടസപ്പെടുന്നതിനും അപകടങ്ങള്‍ക്കും മദ്യശാലകളുടെ പ്രവര്‍ത്തനം കാരണമാകുന്നുവെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.ദേശീയപാതയോരങ്ങളില്‍ നിന്ന് മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതോടെ ആളുകളുടെ ശ്രദ്ധയില്‍ അവ പെടില്ല എന്ന വാദം ഉന്നയിച്ച് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “ദേശീയ സംസ്ഥാന പാതയോരങ്ങളിലെ എല്ലാ ബാറുകളും ബീവറേജുകളും അടച്ചുപൂട്ടാന്‍ ഉത്തരവ്”

  1. Thank you for every other informative website.
    The place else could I am getting that type of info written in such an ideal means?
    I have a venture that I’m just now running on, and I have been at the look out for such information.

  2. My brother suggested I may like this web site. He was once totally right.
    This submit truly made my day. You can not consider just how
    so much time I had spent for this info! Thank you!

  3. My brother recommended I might like this web site. He was entirely
    right. This post truly made my day. You can not imagine simply
    how much time I had spent for this info! Thanks!

Comments are closed.

Top
x