
ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. ഇതു സംബന്ധിച്ച് കേന്ദ്രം പുതിയ വിജ്ഞാപനം പുറത്തിറക്കി.
ബാങ്ക് അക്കൗണ്ട്, മ്യൂച്വല്‍ ഫണ്ട് ഫോളിയോ, ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവ ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തിയതി ഡിസംബര്‍ 31 ആയിരുന്നു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ആധാര്‍ കേസില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കാനിരിക്കെയാണ് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
ആധാര്‍ ബന്ധിപ്പിക്കുന്നത് മാര്‍ച്ച് 31വരെ നീട്ടാന്‍ തയ്യാറാണെന്ന് കേന്ദസര്‍ക്കാര്‍ കഴിഞ്ഞയാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു.കള്ളപ്പണം തടയുന്നതിന് കൊണ്ടുവന്ന നിയമത്തിന്റെ ഭാഗമായാണ് ആധാര്‍ ലിങ്ക് ചെയ്യുന്നത് നിര്‍ബന്ധമാക്കിയത്.
ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കുന്നതിന്റെ തീയതി മാത്രമാണ് നീട്ടിയത്. മൊബൈല്‍ ഫോണ്‍, പാന്‍ തുടങ്ങിയവയുമായി ആധാര്‍ ബന്ധിപ്പിക്കുന്ന തീയതിയില്‍ മാറ്റമില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.