Currency

അനാഥാലയങ്ങളിലും ആധാര്‍ നിര്‍ബന്ധമാക്കാന്‍ നീക്കം

സ്വന്തം ലേഖകന്‍Thursday, March 9, 2017 1:54 pm

ന്യൂഡല്‍ഹി: അനാഥാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാന്‍ നീക്കം. അനാഥാലയങ്ങള്‍, ജുവനൈല്‍ ഹോം, ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നടപടി തുടങ്ങിയതായി കേന്ദ്ര വനിതശിശുക്ഷേമ മന്ത്രി മേനക ഗാന്ധി അറിയിച്ചു. കഴിഞ്ഞ ദവിസം പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതിപ്രകാരം ദാരിദ്ര്യരേഖക്കു താഴെയുള്ളവര്‍ക്ക് ലഭിക്കുന്ന സൗജന്യ ഗ്യാസ് കണക്ഷനും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അനാഥാലയങ്ങളിലും ആധാര്‍ നിര്‍ബന്ധമാക്കുന്നത്.

രാജ്യത്ത് 9,000 അനാഥാലയങ്ങളിലായി ലക്ഷം വിദ്യാര്‍ഥികളാണുള്ളത്. അതേസമയം സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ കാണാതാവുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവരെ പിന്തുടരാനും കണ്ടെത്താനും ആധാര്‍ എളുപ്പമാകുമെന്നും മേനക ഗാന്ധി പറഞ്ഞു.

എന്നാല്‍ ഉച്ചക്കഞ്ഞി പദ്ധതിക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ സാമൂഹിക പ്രവര്‍ത്തകര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആനുകൂല്യം നിഷേധിക്കില്ലെന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടുണ്ട.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x