Currency

വാഹന ഇന്‍ഷുറന്‍സിനും ഇനി ആധാര്‍ നിര്‍ബന്ധം

സ്വന്തം ലേഖകന്‍Tuesday, November 21, 2017 5:31 pm

ആധാര്‍ ലിങ്ക് ചെയ്യാതെ പുതിയ വാഹനങ്ങളുടെ ഇന്‍ഷുറന്‍സും പഴയ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കലും നടത്തരുതെന്നാണ് ഉത്തരവ്. അതേസമയം ആധാര്‍ എടുക്കാത്തവര്‍ക്ക് ഇതിനായി എന്റോള്‍മെന്റ് ചെയ്തതിന്റെ രേഖ കാണിച്ചാല്‍ മാത്രം ഇന്‍ഷുറന്‍സ് നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.

ന്യൂഡല്‍ഹി: വാഹന ഇന്‍ഷുറന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി. ആധാര്‍ ലിങ്ക് ചെയ്യാതെ പുതിയ വാഹനങ്ങളുടെ ഇന്‍ഷുറന്‍സും പഴയ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കലും നടത്തരുതെന്നാണ് ഉത്തരവ്. അതേസമയം ആധാര്‍ എടുക്കാത്തവര്‍ക്ക് ഇതിനായി എന്റോള്‍മെന്റ് ചെയ്തതിന്റെ രേഖ കാണിച്ചാല്‍ മാത്രം ഇന്‍ഷുറന്‍സ് നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.

ഇന്‍ഷുറന്‍സ് അപേക്ഷാഫോറങ്ങളില്‍ ആധാര്‍നമ്പര്‍ രേഖപ്പെടുത്താന്‍ സ്ഥലം വേണം. മാത്രവുമല്ല രേഖപ്പെടുത്തുന്ന ആധാര്‍ നമ്പര്‍ ഇന്‍ഷുറന്‍സ് നേടുന്ന വാഹനത്തിന്റെ ഉടമയുടേത് തന്നെയാണെന്ന് ഓഫീസര്‍മാര്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ് തുടങ്ങി പതിനഞ്ചോളം ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സര്‍ക്കുലറുകള്‍ അയച്ചു.

വാഹന ഇന്‍ഷുറന്‍സ് മേഖലയില്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നതോടെ ബിനാമി വാഹനങ്ങളുടെ എണ്ണം കുറയും. വാഹനം വാങ്ങിയശേഷം പേരുമാറ്റി രജിസ്റ്റര്‍ ചെയ്യുന്നവര്‍, മോഷ്ടിച്ച വാഹനം ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം പുതിയ ഉത്തരവ് തിരിച്ചടിയാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x