Currency

മരണ സര്‍ട്ടിഫിക്കറ്റിന് ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധം

സ്വന്തം ലേഖകന്‍Saturday, August 5, 2017 11:20 am

ഒക്ടോബര്‍ ഒന്നുമുതല്‍ തീരുമാനം പ്രബല്യത്തില്‍ വരും. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യനന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി. മരിച്ചയാളുടെ ഐഡന്റിറ്റി തിരിച്ചറിയാന്‍ വേണ്ടിയാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

ന്യൂഡല്‍ഹി: മരണം രജിസ്റ്റര്‍ ചെയ്യാനും ആധാര്‍ നിര്‍ബന്ധമാക്കി. ഒക്ടോബര്‍ ഒന്നുമുതല്‍ തീരുമാനം പ്രബല്യത്തില്‍ വരും. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യനന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി. മരിച്ചയാളുടെ ഐഡന്റിറ്റി തിരിച്ചറിയാന്‍ വേണ്ടിയാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

ജനനം, മരണം, വിവാഹം എന്നിവ രജിസ്റ്റര്‍ ചെയ്യാന്‍ ഏകീകൃത മാര്‍ഗം വേണമെന്നും വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആധാര്‍ ലിങ്ക് ചെയ്യണമെന്നും നേരത്തെ ശുപാര്‍ശ ഉണ്ടായിരുന്നു. നിരീക്ഷണങ്ങള്‍ എളുപ്പമാക്കാന്‍ ഇത് സഹായിക്കുമെന്നാണ് അഭിപ്രായം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x