
ന്യൂഡല്‍ഹി: പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, എന്‍എസ് സി, കിസാന്‍ വികാസ് പത്ര എന്നിവയില്‍ പുതിയതായി നിക്ഷേപം നടത്തുമ്പോഴും ആധാര്‍ നമ്പര്‍ നല്‍കണമെന്ന് ധനകാര്യമന്ത്രാലയം വിജ്ഞാപനമിറക്കിയിട്ടുണ്ട്.
നിലവില്‍ ഈ പദ്ധതികളില്‍ ചേര്‍ന്നിരിക്കുന്ന ഉപഭോക്താക്കള്‍ ഈ വര്‍ഷം ഡിസംബര്‍ 31ന് മുന്‍പായി ആധാറുമായി ബന്ധിപ്പിക്കണം. ആധാര്‍ നമ്പര്‍ ലഭിച്ചിട്ടില്ലെങ്കില്‍ ആധാര്‍ എന്‍ റോള്‍ ചെയ്തതിന്റെ വിവരങ്ങള്‍ നല്‍കിയാലും മതി. പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട നിക്ഷേപ പദ്ധതികള്‍ക്കെല്ലാം ഇത് ബാധകമാണ്.
ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളും ഈ പരിധിയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.