
ന്യൂഡൽഹി: ഇ.പി.എഫ് അക്കൗണ്ടുകൾ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയതായി സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ അറിയിച്ചു. ഇ.പി.എഫ് പദ്ധതിയില്‍ അംഗമായിട്ടുള്ളവരും പെന്‍ഷന്‍കാരും മാര്‍ച്ച് 31നകം തന്നെ ആധാര്‍ നമ്പര്‍ സമര്‍പ്പിക്കണമെന്നാണ് നിർദേശം.
പ്രായോഗിക ബുദ്ധിമുട്ടുകള്‍ കൂടി കണക്കിലെടുത്താണ് സമയപരിധി നീട്ടിയതെന്നും സമയപരിധി അവസാനിച്ച ശേഷം വിവരങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ വി.പി ജോയ് പറഞ്ഞു.
രാജ്യത്തെ 120 പി.എഫ് ഫീല്‍ഡ് ഓഫീസുകള്‍ മുഖേന ഇക്കാര്യത്തിൽ പ്രചാരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം ജീവനക്കാരുടെ പി.എഫ് നമ്പറുകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തൊഴിലുടമകള്‍ക്കും നിർദേശം നൽകും. പെന്‍ഷന്‍കാര്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട അവസാന തീയ്യതിയും മാര്‍ച്ച് 31ആണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.