
ന്യൂഡല്‍ഹി: ഐആര്‍സിടിസി അക്കൗണ്ടില്‍ ആധാര്‍ ബന്ധിപ്പിച്ചവര്‍ക്ക് ഓണ്‍ലൈനായി മാസം ബുക്ക് ചെയ്യാവുന്ന ട്രെയിന്‍ ടിക്കറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ഇനി മുതല്‍ മാസം 12 ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഒക്ടോബര്‍ 26 മുതലാണ് ആധാര്‍ ബന്ധിപ്പിച്ചവര്‍ക്ക് ഒരുമാസം ഒരു ലോഗിന്‍ അക്കൗണ്ടില്‍ നിന്ന് ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം 12 ആയി ഉയര്‍ത്തിയത്.
എന്നാല്‍ ആധാര്‍ വിവരം ഐആര്‍സിടിസി അക്കൗണ്ടില്‍ ചേര്‍ക്കാത്തവര്‍ക്ക് തുടര്‍ന്നും ആറ് ടിക്കറ്റുകള്‍ മാത്രമേ ഒരു മാസം ബുക്ക് ചെയ്യാന്‍ കഴിയൂ. ഐആര്‍സിടിസി പോര്‍ട്ടലില്‍ മൈ പ്രൊഫൈല്‍ വിഭാഗത്തില്‍ ആധാര്‍ കെവൈസി ക്ലിക്ക് ചെയ്ത് ആധാര്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.