
ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രയ്ക്ക് ഇനി മുതല്‍ ആധാര്‍ കാര്‍ഡ് വേണ്ടിവരും. ആഭ്യന്തര വിമാനയാത്രയ്ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഈ തീരുമാനം പ്രാവര്‍ത്തികമാകുന്നതോടെ രാജ്യത്തിനകത്തു വിമാനയാത്ര ചെയ്യുന്ന എല്ലാവര്ക്കും ആധാര്‍ കാര്‍ഡ് കയ്യില്‍ കരുതേണ്ടി വരും. ഇല്ലെങ്കില്‍ യാത്ര അനുവദിക്കില്ല.
രാജ്യാന്തര യാത്രയ്ക്കു പാസ്പോര്‍ട്ട് എന്നപോലെ ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കുന്നതിനായി സര്‍ക്കാര്‍ വിപ്രോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത.
തീരുമാനം പ്രാവര്‍ത്തികമാകുന്നതോടെ ടിക്കറ്റ് ബുക്കു ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ നല്‍കേണ്ടി വരും. യാത്രക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് അധിഷ്ഠിതമായ ‘ബയോ മെട്രിക് ആക്സസ്’ ഉപയോഗിച്ചായിരിക്കും പ്രവേശനം. ചെക്ക് ഇന്‍ ചെയ്യാനും ഇതുപ്രകാരം സാധിക്കും. പരിശോധനകള്‍ എളുപ്പമാക്കുന്നതിനും കൂടെക്കൂടെ വിമാനയാത്ര ചെയ്യുന്നവരുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാരിനാവുമെന്ന പ്രത്യേകതയും ഇതിനുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.