അനധികൃതമായി ഒന്നിലധികം ഡ്രൈവിങ് ലൈന്‍സുകള്‍ ഒരാള്‍ കൈവശം വെയ്ക്കുന്നത് തടയാനും മറ്റ് ക്രമക്കേടുകള്‍ ഇല്ലാതാക്കുന്നതിനുമാണ് പുതിയ തീരുമാനം. നിലവിലെ സാഹചര്യത്തില്‍ ഒന്നിലധികം ലൈസന്‍സുകള്‍ സ്വന്തമാക്കാന്‍ എളുപ്പമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിലെ ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായി പുതിയ ലൈസന്‍സ് എടുക്കാനും കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ പുതുക്കാനും ആധാര്‍ നിര്‍ബന്ധമാക്കുന്നു. അനധികൃതമായി ഒന്നിലധികം ഡ്രൈവിങ് ലൈന്‍സുകള്‍ ഒരാള്‍ കൈവശം വെയ്ക്കുന്നത് തടയാനും മറ്റ് ക്രമക്കേടുകള്‍ ഇല്ലാതാക്കുന്നതിനുമാണ് പുതിയ തീരുമാനം. നിലവിലെ സാഹചര്യത്തില്‍ ഒന്നിലധികം ലൈസന്‍സുകള്‍ സ്വന്തമാക്കാന്‍ എളുപ്പമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും.
ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ ആധാറുമായി ബന്ധിക്കപ്പെട്ട ലൈസന്‍സുകള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഗതാഗത നിയമലംഘനങ്ങള്‍ക്കോ മറ്റ് ക്രിമിനല്‍ കുറ്റങ്ങളുടെയോ പേരില്‍ ലൈസന്‍സ് റദ്ദാക്കപ്പെട്ടവര്‍ വീണ്ടും ലൈസന്‍സുകള്‍ എടുക്കുന്നതും മറ്റ് സംസ്ഥാനങ്ങളിലെ ലൈസന്‍സ് ഉപയോഗിക്കുന്നതും തടയാന്‍ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
നിലവില്‍ മറ്റ് സംസ്ഥാനങ്ങളിലെ ലൈസന്‍സുകള്‍ വ്യാജമായി നിര്‍മ്മിച്ച് ഉപയോഗിക്കുന്നുണ്ട്. ആധാറുമായി ബന്ധിക്കപ്പെടുമ്പോള്‍ എല്ലാ വിവരങ്ങളും പരിശോധിക്കാന്‍ കഴിയുന്നെും ഇത്തരം ക്രമക്കേടുകള്‍ തടയാന്‍ കഴിയുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.