Currency

രാജ്യത്തെ ജയിലുകളില്‍ തടവുകാരെ സന്ദര്‍ശിക്കാന്‍ ആധാര്‍ നിര്‍ബന്ധം

സ്വന്തം ലേഖകന്‍Sunday, March 5, 2017 11:14 am

തടവുകാരന്‍ ജയിലില്‍ പ്രവേശിക്കുന്ന സമയത്ത് തന്നെ വന്നുകാണാന്‍ സാധ്യതയുള്ള ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ പേരും ബന്ധവും എഴുതിക്കൊടുക്കണം. ജയിലില്‍ സൂക്ഷിക്കേണ്ട ഈ രേഖയനുസരിച്ച് മാത്രമേ സന്ദര്‍ശകരെ അനുവദിക്കാന്‍ പാടുള്ളൂ.

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജയിലുകളിലും തടവുകാരെ സന്ദര്‍ശിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഫെബ്രുവരി 17നാണ് ഇതുസംബന്ധിച്ച് നിര്‍ദേശം പുറപ്പെടുവിച്ചത്. സംസ്ഥാന ജയില്‍ എ.ഡി.ജി.പി. ആര്‍. ശ്രീലേഖ വെള്ളിയാഴ്ച ജയില്‍ സൂപ്രണ്ടുമാര്‍ക്ക് സര്‍ക്കുലര്‍ അയച്ചു. അതേസമയം തീവ്രവാദ ബന്ധമുള്ളവര്‍ ജയിലില്‍ തടവുകാരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ കൈമാറുന്നെന്ന സംശയത്തെത്തുടര്‍ന്നാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കൂടാതെ തടവുകാരന്‍ ജയിലില്‍ പ്രവേശിക്കുന്ന സമയത്ത് തന്നെ വന്നുകാണാന്‍ സാധ്യതയുള്ള ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ പേരും ബന്ധവും എഴുതിക്കൊടുക്കണം. ജയിലില്‍ സൂക്ഷിക്കേണ്ട ഈ രേഖയനുസരിച്ച് മാത്രമേ സന്ദര്‍ശകരെ അനുവദിക്കാന്‍ പാടുള്ളൂ.

സന്ദര്‍ശകര്‍ വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങള്‍മാത്രമേ സംസാരിക്കാവൂ. ജയിലിലെ അച്ചടക്കം, മറ്റ് തടവുകാരെ സംബന്ധിച്ച വിവരങ്ങള്‍, രാഷ്ട്രീയം എന്നിവ സംസാരിക്കാന്‍ പാടില്ല. ഒരു സമയത്ത് മൂന്ന് സന്ദര്‍ശകരിലധികം പാടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x