ന്യൂഡല്‍ഹി: പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്. ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്.
ആദ്യം പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31, 2017 ആയിരുന്നു. പിന്നീട് ഈ തീയതി നീട്ടിക്കൊണ്ട് പോവുകയായിരുന്നു. ആധാര്‍- പാന്‍ ലിങ്ക് ചെയ്യാതെ ഐ.ടി റിട്ടേണ്‍സ് ഫയല്‍ ചെയ്യാന്‍ സാധിക്കുമെങ്കിലും റിട്ടേണ്‍ പ്രൊസസ് ആവില്ലെന്നാണ് അറിയിപ്പ്.
ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി വകുപ്പ് സെക്ഷന്‍ 139 എഎഎ(2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാന്‍ അസാധുവാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.