Currency

മൂന്ന് ദിവസത്തിനിടയിൽ രാജ്യത്തെ ബാങ്കുകളിൽ രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപം

സ്വന്തം ലേഖകൻSunday, November 13, 2016 5:05 pm

പഴയ 500, 1000 നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ രാജ്യത്തെ വിവിധ ബാങ്കുകളിലുണ്ടായത് രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപം.

ന്യൂഡൽഹി: പഴയ 500, 1000 നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ രാജ്യത്തെ വിവിധ ബാങ്കുകളിലുണ്ടായത് രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപം. ബുധനാഴ്ച മുതല്‍ ഇന്നലെ ഉച്ചവരെ ഏഴുകോടി ഇടപാടുകൾ ബാങ്കുകളിൽ നടന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി രണ്ടുലക്ഷം കോടി രൂപയുടെ അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ ബാങ്കുകൾ തിരിച്ചെടുത്തു.

അതേസമയം പുതിയ നോട്ടുകള്‍ നിറയ്ക്കാന്‍ എടിഎമ്മുകളെ സജ്ജമാക്കുന്ന പ്രക്രിയ ഈമാസം അവസാനമോ അടുത്തമാസം ആദ്യമോ മാത്രമേ പൂര്‍ത്തിയാകുകയുള്ളൂ എന്നാണ് സൂചന. നൂറുരൂപ നോട്ടുകളും പത്തുരൂപ നാണയങ്ങളും പരമാവധി ലഭ്യമാക്കാനാണ് ബാങ്കുകൾക്ക് നൽകിയിരിക്കുന്ന നിർദേശം. നിലവിൽ രണ്ടായിരം രൂപ നോട്ടുകളാണ് ബാങ്കുകളിൽ നിന്നും ലഭിക്കുന്നത്. ഇതാകട്ടെ വിപണിയിൽ ചില്ലറയില്ലാത്തതിനാൽ മാറാനാകാത്ത സാഹചര്യവും നിലവിലുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x