Currency

അപ്പീല്‍ക്കോടതി നടപടികളില്‍ ഇനി ഇംഗ്ലിഷും; അപേക്ഷാ ഫോറവും ഇംഗ്ലിഷില്‍ ലഭ്യമാകും

സ്വന്തം ലേഖകന്‍Sunday, May 9, 2021 3:32 pm
court
Villa-kochi-Kerala

അബുദാബി: അപ്പീല്‍ക്കോടതി നടപടികളില്‍ ഇംഗ്ലിഷ് ഭാഷകൂടി ഉള്‍പ്പെടുത്തിയതായി അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറവും ഇംഗ്ലിഷില്‍ ലഭ്യമാകും. നിലവില്‍ അറബി ഭാഷയില്‍ മാത്രമായിരുന്നു നടപടിക്രമങ്ങള്‍.

അതേസമയം പ്രാഥമിക കോടതികളില്‍ അറബികിനു പുറമെ ഇംഗ്ലിഷ്, ഹിന്ദി, ചൈനീസ്, ഫ്രഞ്ച്, റഷ്യന്‍ ഭാഷകളില്‍ ഈ സൗകര്യം നിലവിലുണ്ട്. വിവിധ രാജ്യക്കാര്‍ ജോലി ചെയ്യുന്ന യുഎഇയില്‍ കോടതി നടപടികളില്‍ ഭാഷയുടെ അതിര്‍വരമ്പ് മറികടക്കാന്‍ അവസരമൊരുക്കുകയാണ് അധികൃതര്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x