Currency

തൊഴില്‍മേഖലയില്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി യു.എ.ഇ; ഉത്തരവ് മാര്‍ച്ച് 28 മുതല്‍ പ്രാബല്ല്യത്തില്‍

സ്വന്തം ലേഖകന്‍Wednesday, March 24, 2021 11:06 am

അബൂദബി: യു.എ.ഇയിലെ അഞ്ചു മേഖലകളില്‍ ജോലി ചെയ്യുന്ന കോവിഡ് വാക്‌സിനെടുക്കാത്ത മുഴുവന്‍ തൊഴിലാളികള്‍ക്കും രണ്ടാഴ്ചയിലൊരിക്കല്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി.

ഹോട്ടല്‍, റസ്റ്ററന്റ്, ഗതാഗതം, ആരോഗ്യം എന്നീ മേഖലകളിലുള്ളവര്‍ക്കും ലോന്‍ഡ്രി, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി സലൂണുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ് നിയമം ബാധകമാകുക. ഉത്തരവ് മാര്‍ച്ച് 28 മുതല്‍ നിലവില്‍ വരും. വാക്‌സിനെടുത്തവരെ മാത്രമാണ് പരിശോധനയില്‍ നിന്ന് ഒഴിവാക്കുക.

യു.എ.ഇ ഫെഡറല്‍ സര്‍ക്കാര്‍ ജിവനക്കാര്‍ക്കും മന്ത്രാലയ ജീവനക്കാര്‍ക്കും ആഴ്ചയിലൊരിക്കല്‍ പരിശോധന നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x