Currency

കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നവർക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്

സ്വന്തം ലേഖകൻWednesday, September 28, 2016 9:04 am

പൊതുസ്ഥലത്ത് നിർത്തുന്ന വാഹങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോകുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി.

തിരുവനന്തപുരം: പൊതുസ്ഥലത്ത് പർക്ക് ചെയ്യുന്ന വാഹങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോകുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ഇത് സംബന്ധിച്ച പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. പല തരത്തിലുള്ള അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നത് മുൻനിർത്തിയാണ് ഈ തീരുമാനം. നേരത്തെ എറണാകുളത്തും, തൃശ്ശൂരും ഇത്തരത്തിൽ ചില അപകടങ്ങൾ റജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു.

പൊതുസ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് അതിനുള്ളില്‍ കുട്ടികളെ ഇരുത്തി എഞ്ചീന്‍ ഓണാക്കി എസി പ്രവര്‍ത്തിപ്പിച്ചിട്ട് പോവുമ്പോൾ കുട്ടികള്‍ ഹാന്റ ബ്രേക്ക് റിലീസ് ചെയ്യാനോ ഗിയറിടാനോ സാധ്യതയുണ്ടെന്നും, ലോക്ക് ചെയ്ത് പോകുമ്പോൾ ശ്വാസം കിട്ടാതെ കുട്ടികളുടെ ജീവന് അപകടം സംഭവിക്കാമെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x