Currency

ആധാര്‍ എന്‍റോള്‍മെന്റിനായി നവംബര്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം

സ്വന്തം ലേഖകൻFriday, October 21, 2016 3:51 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ആധാര്‍ എന്‍ റോള്‍മെന്റിനായി 2016 നവംബര്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം. ഒക്ടോബര്‍ 15 മുതലാണ് ഇതിനുള്ള അവസരമാരംഭിച്ചത്. നിലവിൽ ആധാറില്ലാത്തവര്‍ക്കായിട്ടാണ് കാര്‍ഡ് എന്‍റോള്‍മെന്റിനുള്ള അവസരം ഇപ്പോള്‍ ഗവണ്‍മെന്റ് ഒരുക്കിയിട്ടുള്ളത്.

ആധാര്‍ സേവനം സൗജന്യമാണെന്നും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത എല്ലാവരേയും അക്ഷയ കേന്ദ്രങ്ങള്‍ എന്‍റോള്‍മെന്റ് പൂര്‍ത്തിയാക്കാന്‍ സഹായിക്കുമെന്നും അധികൃതർ അറിയിച്ചു. റേഷന്‍ വിതരണം, എല്‍പിജി സബ്സിഡി, പെന്‍ഷന്‍ വിതരണം, എംജിഎന്‍ആര്‍ജിഎസ്, ജന്‍-ധനന്‍ ബാങ്ക് അക്കൗണ്ട്, പിഎഫ് എന്നിവയ്ക്കെല്ലാം ഇപ്പോൾ ആധാർ നമ്പർ നിർബന്ധമാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x