Currency

ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാകുന്നു

സ്വന്തം ലേഖകന്‍Thursday, September 15, 2016 5:50 am

ട്രെയിന്‍ ടിക്കറ്റുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച റെയില്‍വേ മന്ത്രാലയം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഓണ്‍ലൈന്‍ വഴിയും കൗണ്ടര്‍ മുഖേനയും ബുക്ക് ചെയ്യുന്ന റിസര്‍വ് ചെയ്തതും അല്ലാത്തതുമായ എല്ലാ ടിക്കറ്റുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനം.

ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് റെയില്‍വേ ഈ ആഴ്ച തന്നെ പുറത്തിറക്കിയേക്കുമെന്ന് സൂചന. ട്രെയിന്‍ ടിക്കറ്റുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച റെയില്‍വേ മന്ത്രാലയം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ഓണ്‍ലൈന്‍ വഴിയും കൗണ്ടര്‍ മുഖേനയും ബുക്ക് ചെയ്യുന്ന റിസര്‍വ് ചെയ്തതും അല്ലാത്തതുമായ എല്ലാ ടിക്കറ്റുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനം. ഇടനിലക്കാര്‍/ഏജന്‍സികള്‍ നടത്തുന്ന ബള്‍ക്ക് ബുക്കിങ്ങിന് തടയിടുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

സ്വാതന്ത്ര്യസമര സേനാനികള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍, വിദ്യാര്‍ഥികള്‍, തൊഴില്‍രഹിതര്‍ എന്നിങ്ങനെ ടിക്കറ്റില്‍ ഇളവു ലഭിക്കുന്നവര്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നുണ്ട്. ഏജന്‍സികളുടെ ബള്‍ക്ക് ബുക്കിംഗുകള്‍ മൂലം പൊതുജനങ്ങള്‍ക്ക് ടിക്കറ്റുകള്‍ ലഭിക്കുന്നില്ലെന്ന്‍ നേരത്തെ പരാതിയുയര്‍ന്നിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x