ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സര്‍ക്കാരിന്റെ പോര്‍ട്ടലായ 'കെയറിങ്‌സില്‍' റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മൂന്നു കുട്ടികളില്‍ നിന്ന് ഒരു കുട്ടിയെ നേരത്തെ തിരഞ്ഞെടുക്കാമായിരുന്നു. പുതിയ നയം വന്നതോടെ ഇനിമുതല്‍ ആ സൗകര്യം ഉണ്ടായിരിക്കുകയില്ല.
ന്യൂഡല്‍ഹി: കുട്ടികളെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്ക് ഇനി മുതല്‍ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുകയില്ല. ഇതിനായി പുതിയ നയം കൊണ്ടുവന്നു. നേരത്തെ മൂന്ന് കുട്ടികളില്‍ നിന്ന് ഒരു കുട്ടിയെ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നു.
ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സര്‍ക്കാരിന്റെ പോര്‍ട്ടലായ ‘കെയറിങ്‌സില്‍’ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മൂന്നു കുട്ടികളില്‍ നിന്ന് ഒരു കുട്ടിയെ നേരത്തെ തിരഞ്ഞെടുക്കാമായിരുന്നു. പുതിയ നയം വന്നതോടെ ഇനിമുതല്‍ ആ സൗകര്യം ഉണ്ടായിരിക്കുകയില്ല. ഒരു കുട്ടിയെ മാത്രമേ അവരുടെ പരിഗണനയ്ക്കായി നല്‍കുകയുള്ളുവെന്ന് ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി സിഇഒ ലഫ്. കേണല്‍ ദീപക് കുമാര്‍ അറിയിച്ചു. പുതിയ നയം പ്രാബല്യത്തില്‍ വന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.