Currency

പതഞ്ജലിയുടെ പരസ്യങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് എ എസ് സി ഐയുടെ കണ്ടെത്തൽ

സ്വന്തം ലേഖകൻTuesday, September 20, 2016 3:36 pm

പതഞ്ജലി ആയുര്‍വേദ കമ്പനിയ്ക്ക് പുറമെ എല്‍ജി, റെനോ, ലെനോവോ എന്നീ കമ്പനികളുടെ പരസ്യങ്ങളും ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നു എന്ന് എഎസ്സിഐ കണ്ടെത്തിയിട്ടുണ്ട്.

ന്യൂഡൽഹി: ബാബ റാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പിന്റെ വിവിധ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ ജനങ്ങളിൽ തെറ്റുദ്ധാരണ പരത്തുന്നതാണെന്ന് അഡ്വട്ടൈസിങ് സ്റ്റാന്റേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(എ.എസ്.സി.ഐ)യുടെ കണ്ടെത്തൽ. പതഞ്ജലി ആയുര്‍വേദ കമ്പനിയ്ക്ക് പുറമെ എല്‍ജി, റെനോ, ലെനോവോ എന്നീ കമ്പനികളുടെ  പരസ്യങ്ങളും ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നു എന്ന് എ.എസ്.സി.ഐ കണ്ടെത്തിയിട്ടുണ്ട്.

പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ യോഗാ ഗുരു ബാബാ രാംദേവിനെതിരെ 10 പരാതികളാണ് എസ്‌എസ് സിഐക്ക് ലഭിച്ചത്. ഇതിൽ പതഞ്ജലിയുടെ രണ്ട് പ്രോഡക്ടുകളായ പതഞ്ജലി ജ്യൂസ്, പതഞ്ജലി എനര്‍ജി ബാര്‍ എന്നിവയുടെ പരസ്യങ്ങൾ ജനങ്ങൾക്ക് തെറ്റായ വിവരം നൽകുന്നു എന്ന് എ.എസ്.സി.ഐ കണ്ടെത്തി.

159 പരാതികളാണ് റെഗുലേറ്ററി കമ്മീഷന് മുന്‍പാകെ ഇതിനോടകം എത്തിയത്. ഇതില്‍ 25 പരാതികള്‍ ആരോഗ്യ വിഭാഗത്തിലും 20 എണ്ണം വിദ്യാഭ്യാസ സംബന്ധമായുമുള്ളവയാണ്.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x