കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം അന്യ സംസ്ഥാനക്കാരുടെ കുടിയേറ്റമാണെന്നും. ഇത് സാംസ്‌കാരികമായി കേരളത്തെ വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്നും സുഗതകുമാരി പറഞ്ഞിരുന്നു. ഇതിനെതിരെയാണു പ്രതിഷേധം ശക്തമായിരിക്കുന്നത്.
തിരുവനന്തപുരം: കവയിത്രി സുഗതകുമാരിയുടെ ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരായ വംശീയ പ്രസ്ഥാവനയ്ക്കെതിരെ സോഷ്യൽ മീഡിയ. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം അന്യ സംസ്ഥാനക്കാരുടെ കുടിയേറ്റമാണെന്നും. ഇത് സാംസ്‌കാരികമായി കേരളത്തെ വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്നും സുഗതകുമാരി പറഞ്ഞിരുന്നു. ഇതിനെതിരെയാണു പ്രതിഷേധം ശക്തമായിരിക്കുന്നത്.
വിദ്യാഭ്യാസം കുറഞ്ഞവരും ക്രിമനില്‍ പശ്ചാത്തലമുള്ളവരുമായ ഒരു തലത്തിലും പൊരുത്തപ്പെടുന്നവരാണ് കേരളത്തിലെത്തുന്നത്. ഒടുവില്‍ അവര്‍ ഉവിടെ വീടും വച്ച് കല്യാണവും കഴിച്ച് ഇവിടത്തുകാരായി മാറുമെന്ന് ആശങ്കപ്പെടുന്നെന്നും സുഗതകുമാരി പറയുകയുണ്ടായി. എന്നാൽ ഇതര സംസ്ഥാന തൊഴിലാളികളെ നമ്മളിലൊരാളായി കാണാനുള്ള വിശാലത കേരളീയര്‍ കാണിക്കണമെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം ചുവടെ.
“തൊഴിൽ തേടി വിദേശങ്ങളിൽ പോകുന്ന മലയാളികളുടെ എണ്ണത്തിനു ഏകദേശം തുല്യമാണ് നമ്മുടെ സംസ്ഥാനത്ത് ജോലിക്കു വരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം. ഗൾഫ് നാടുകളിലും മറ്റും ജോലി ചെയ്യുന്ന മലയാളികളുടെ ദുരിതങ്ങൾ പലപ്പോഴും നമ്മളെ വിഷമിപ്പിക്കാറുണ്ട്. സ്വന്തം നാടു വിട്ട് കേരളത്തിൽ ജോലിക്കെത്തുന്നവരുടെയും സ്ഥിതി സമാനമാണ് എന്ന് നമ്മൾ മനസിലാക്കണം. അവരെ നമ്മളിലൊരാളായി കാണാനുള്ള വിശാലത കേരളീയർ കാണിക്കണം. വ്യത്യസ്ത നാടുകളിൽ നിന്ന് വരുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന സംസ്ക്കാരമാണ് ചരിത്രപരമായി കേരളത്തിനുള്ളത്.
2013-ൽ Gulati Institute of Finance and Taxation (GIFT) നടത്തിയ പഠനപ്രകാരം 25 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. ഈ എണ്ണം ദിനം തോറും വർധിക്കുകയുമാണ്. ഇവരിൽ പലരുടെയും ജീവിതം തീർത്തും ദുരിതപൂർണമാണ്. വൃത്തിയുള്ള താമസസൗകര്യമോ, തൊഴിൽ-ആരോഗ്യ പരിരക്ഷയോ ഭൂരിഭാഗത്തിനും ലഭ്യമല്ല. തൊഴിലുടമകളുടെ പലതരത്തിലുള്ള ചൂഷണങ്ങൾക്കും വിധേയരാകുന്നവരുമാണിവർ. ഇവരുടെ ക്ഷേമം ഉറപ്പാക്കുക എന്നത് കേരള സർക്കാരിന്റെ ഉത്തരവാദിത്തം തന്നെയാണ്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ താമസിക്കുന്നതു കൊണ്ടു തന്നെ പല തരത്തിലുള്ള സാംക്രമികരോഗങ്ങൾ ഇവർക്കിടയിൽ പടർന്നുപിടിക്കാറുണ്ട്. ഇത് നമ്മുടെ പൊതുജനആരോഗ്യസംവിധാനത്തിനും ഭീഷണിയാകാറുണ്ട്. അതുകൊണ്ടു തന്നെ ഇവർക്ക് മെച്ചപ്പെട്ട ജീവിതസൗകര്യവും ആരോഗ്യവും ഉറപ്പുവരുത്തുക എന്നത് സംസ്ഥാനത്തിന്റെ സാമൂഹികകടമ കൂടിയാണ്.
ഇതരസംസ്ഥാനത്തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷ്വറൻസും സ്മാർട് കാർഡുകളും ലഭ്യമാക്കുന്ന ‘ആവാസ്’, താമസസൗകര്യം ലഭ്യമാക്കുന്നതിനുള്ള ‘അപ്നാ ഘർ’ എന്നീ പദ്ധതികൾ കേന്ദ്രസഹായത്തോടെ നടപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഇതരസംസ്ഥാനത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ ഈ പദ്ധതികൾ വലിയ പങ്കു വഹിക്കുമെന്ന് സർക്കാരിന് ഉറപ്പുണ്ട്.”
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.