മുഖ്യമന്ത്രിക്കയച്ച കത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ നിലപാടറിയിച്ചത്. സ്ഥലം കണ്ടെത്താന്‍ കേരളം താമസിച്ചെന്നാണ് കേന്ദ്രവിശദീകരണം. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് എയിംസ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും കത്തില്‍ പറയുന്നു.
തിരുവനന്തപുരം: കേരളത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ഈ വര്‍ഷം അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ നിലപാടറിയിച്ചത്. സ്ഥലം കണ്ടെത്താന്‍ കേരളം താമസിച്ചെന്നാണ് കേന്ദ്രവിശദീകരണം. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് എയിംസ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും കത്തില്‍ പറയുന്നു.
അതേസമയം, കേരളം നാല് സ്ഥലങ്ങള്‍ ഇതിനായി നിര്‍ദേശിച്ചിരുന്നതായി സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. കോഴിക്കോട് കിനാലൂര്‍, നെയ്യാറ്റിന്‍കര നെട്ടുകാല്‍ത്തേരി, കോട്ടയം മെഡിക്കല്‍ കോളജിനോട് ചേര്‍ന്നുള്ള സ്ഥലം, എറണാകുളത്ത് എച്ച്.എം.ടി.യുടെ സ്ഥലം എന്നിവയാണ് നിര്‍ദേശിച്ചത്. അടിസ്ഥാന സൗകര്യങ്ങളുള്ള 200 ഏക്കര്‍ ഭൂമിയാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനകം എയിംസ് സ്ഥാപിക്കുമെന്നായിരുന്നു മുന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ 2014ല്‍ വ്യക്തമാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.