
ന്യൂഡല്‍ഹി: ബജറ്റ് വിമാനക്കമ്പനിയായ എയര്‍ ഏഷ്യ ബിഗ് സെയില്‍ ഓഫര്‍ അവതരിപ്പിച്ചു. ടിക്കറ്റ് നിരക്കുകള്‍ 99 രൂപ മുതല്‍ ആരംഭിക്കുന്നതാണ് ഓഫര്‍. ഞായറാഴ്ച വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ഇളവ് ലഭിക്കുക. 2018 മേയ് ഏഴു മുതല്‍ 2019 ജനുവരി 31 വരെയുള്ള യാത്രകള്‍ക്കാണ് ഓഫര്‍ ബാധകം.
ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ തന്നെ തുകയും അടയ്ക്കണം. എന്നാല്‍ ഈ തുക റീഫണ്ട് ചെയ്യില്ലെന്നും കമ്പനി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.