തിരഞ്ഞെടുത്ത റൂട്ടുകളില്‍ കേവലം 999 രൂപയുടെ ടിക്കറ്റില്‍ യാത്ര ചെയ്യാനുള്ള ഓഫറാണ് എയര്‍ഏഷ്യ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് 21 മുതല്‍ 27 വരെയാണ് ടിക്കറ്റുകള്‍ ബുക്കു ചെയ്യാനുള്ള അവസരം. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് 2018 ഫെബ്രുവരി 26 മുതല്‍ ആഗസ്റ്റ് 28 വരെയുള്ള ഏതു ദിവസത്തേക്ക് വേണമെങ്കിലും യാത്ര ചെയ്യാന്‍ കഴിയും.
കൊച്ചി: ട്രെയിന്‍, ബസ് ടിക്കറ്റിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ആകാശയാത്രക്ക് അവസരമൊരുക്കി എയര്‍ഏഷ്യ. തിരഞ്ഞെടുത്ത റൂട്ടുകളില്‍ കേവലം 999 രൂപയുടെ ടിക്കറ്റില്‍ യാത്ര ചെയ്യാനുള്ള ഓഫറാണ് എയര്‍ഏഷ്യ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് 21 മുതല്‍ 27 വരെയാണ് ടിക്കറ്റുകള്‍ ബുക്കു ചെയ്യാനുള്ള അവസരം. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് 2018 ഫെബ്രുവരി 26 മുതല്‍ ആഗസ്റ്റ് 28 വരെയുള്ള ഏതു ദിവസത്തേക്ക് വേണമെങ്കിലും യാത്ര ചെയ്യാന്‍ കഴിയും.
എയര്‍ഏഷ്യയുടെ മൊബൈല്‍ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. കൊല്‍ക്കത്ത ബഗ്ദോഗ്ര റൂട്ടിലാണ് 999 രൂപയുടെ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ കഴിയുക. കൊച്ചി- ബംഗളൂരു, ഭുവനേശ്വര്‍- കൊല്‍ക്കത്ത, ഗോവ- ബംഗളൂരു, ഗുവാഹത്തി- ഇംഫാല്‍, ഹൈദരാബാദ്- ബംഗളൂരു തുടങ്ങിയ റൂട്ടുകളില്‍ 1099 രൂപയാണ് ഓഫര്‍ പ്രകാരമുള്ള ടിക്കറ്റ് നിരക്ക്. പൂനെ- ബംഗളൂരു, വിശാഖപട്ടണം- ബംഗളൂരു റൂട്ടുകളില്‍ 1499 രൂപയുടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.
എയര്‍ലൈനുകള്‍ തമ്മിലുള്ള ആകാശയുദ്ധം തുടര്‍ന്നുവരുന്ന സാഹചര്യത്തിലാണ് യാത്രക്കാരെ ആകര്‍ഷിക്കാന്‍ എയര്‍ഏഷ്യയുടെ പ്രത്യേക ഓഫറുകള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.