Currency

സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ക്കായി വന്‍ ഓഫറുമായി എയര്‍ഏഷ്യ

സ്വന്തം ലേഖകന്‍Saturday, February 4, 2017 7:12 am

സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ക്കായി എയര്‍ ഏഷ്യ അമ്പരപ്പിക്കുന്ന ഓഫറുമായി രംഗത്ത്. ബിഗ് ആസ് (എയര്‍ഏഷ്യ സൂപ്പര്‍ സോഷ്യല്‍ സെയില്‍) എന്ന പേരില്‍ കഴിഞ്ഞദിവസം രാത്രിയാണ് ഓഫര്‍ തുടങ്ങിയത്. ഫെബ്രുവരി അഞ്ചുവരെയാണ്‌ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ലഭിക്കുന്ന ഓഫര്‍ ടിക്കറ്റുകള്‍ ഉപയോഗിച്ച് ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ രാജ്യത്തിനകത്തും പുറത്തേക്കും കുറഞ്ഞ നിരക്കില്‍ ഏയര്‍ ഏഷ്യയില്‍ യാത്രചെയ്യാം. ഏപ്രില്‍ 30 വരെയാണ് ഓഫര്‍ കാലാവധി.

ഹൈദരാബാദില്‍നിന്നോ ബംഗളുരുവില്‍നിന്നോ ഗോവയിലേക്ക് എല്ലാ നികുതിയും ഉള്‍പ്പടെ വെറും 899 രൂപയ്ക്ക് യാത്രചെയ്യാം. ഇതിനായി എയര്‍ ഏഷ്യയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകള്‍ പിന്തുടരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ലിങ്ക് സന്ദര്‍ശിക്കുക http://bit.ly/2l2oBnC .

പോസ്റ്റുകള്‍ ശ്രദ്ധയോടെ പിന്തുടരുന്നവര്‍ക്കായിരിക്കും ഓഫറുകള്‍ ലഭിക്കാനുള്ള അവസരം ഉണ്ടാവുക. കൊച്ചി ഉള്‍പ്പടെ ഇന്ത്യയിലെ പ്രധാന 11 നഗരങ്ങളില്‍ എയര്‍ ഏഷ്യ സര്‍വ്വീസ് നടത്തുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x