
ന്യൂഡല്‍ഹി: ഒരു രൂപയ്ക്ക് വിമാനയാത്ര എന്ന ഞെട്ടിക്കുന്ന ഓഫറുമായി എയര്‍ ഡെക്കാന്‍ തിരിച്ചുവരുന്നു. രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ ആഭ്യന്തര വിമാന കമ്പനിയായ എയര്‍ ഡെക്കാന്‍ ഈ മാസം മുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഷില്ലോങ് എന്നിവടങ്ങളില്‍ നിന്ന് സര്‍വീസ് ഓപ്പറേറ്റ് ചെയ്തുകൊണ്ടായിരിക്കും രണ്ടാംവരവ്. ഡെക്കാനിന്റെ ആദ്യ പറക്കല്‍ ഡിസംബര്‍ 22ന് നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് ആയിരിക്കും.
മുംബൈ-നാസിക് വിമാനയാത്രയ്ക്ക് വിമാനക്കമ്പനികള്‍ 1400 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ ആദ്യം ചെയ്യുന്ന ഏതാനും പേര്‍ക്ക് ഒരു രൂപയ്ക്ക് യാത്ര ചെയ്യാം. ഒരു വിമാനയാത്ര എന്ന പലരുടേയും സ്വപ്നം പൂവണിയാനുള്ള അവസരം കൂടിയാണ് ഇത്.
രാജ്യത്തെ ആദ്യത്തെ ചെലവുകുറഞ്ഞ അഭ്യന്തര വിമാന സര്‍വ്വീസാണ് എയര്‍ ഡെക്കാന്‍. 2003 ലാണ് മലയാളിയായ ക്യാപ്റ്റന്‍ ഗോപിനാഥ് എയര്‍ ഡെക്കാന്‍ ആരംഭിക്കുന്നത്. എന്നാല്‍ 2008ല്‍ എയര്‍ ഡെക്കാനെ വിജയ് മല്യ വാങ്ങി കിംഗ്ഫിഷര്‍ റെഡ് ആക്കി. പിന്നീട് കമ്പനി നഷ്ടത്തില്‍ കൂപ്പുകുത്തുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.