ന്യൂഡല്‍ഹിയില്‍നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് എയര്‍ ഇന്ത്യ വിമാനം നിര്‍ത്താതെ പറന്നത് 15,300 കിലോമീറ്റര്‍! ഇതോടെ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍ സ്റേറാപ്പ് സര്‍വീസ് നടത്തിയ റെക്കോർഡ് എയർ ഇന്ത്യ സ്വന്തമാക്കി.
ന്യൂഡൽഹി: ന്യൂഡല്‍ഹിയില്‍നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് എയര്‍ ഇന്ത്യ വിമാനം നിര്‍ത്താതെ പറന്നത് 15,300 കിലോമീറ്റര്‍! ഇതോടെ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍ സ്റേറാപ്പ് സര്‍വീസ് നടത്തിയ റെക്കോർഡ് എയർ ഇന്ത്യ സ്വന്തമാക്കി. അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലൂടെയുള്ള പാത ഒഴിവാക്കി പസഫിക് സമുദ്രത്തിനു മുകളിലൂടെയാണ് ബോയിംഗ് 777 200 വിമാനം പറന്നത്.
സഞ്ചാരപാതയുടെ ദിശയില്ത്തന്നെയുള്ള കാറ്റ് മൂലം ഉദ്ദേശിച്ചിരുന്നതിലും രണ്ടു മണിക്കൂര്‍ നേരത്തെയാണ് യാത്ര പൂര്‍ത്തിയായത്. യാത്ര പൂർത്തിയാക്കാൻ പൂര്‍ത്തിയാക്കാന്‍ 14 മണിക്കൂറും 50 മിനിറ്റുമെടുത്തു. എമിറേറ്റ്സിന്റെ ദുബായ് ഓക്ളന്ഡ് 14,120 കിലോമീറ്റർ നടത്തിയ വിമാന യാത്രയായിരുന്നു ഇതിനു മുമ്പ് ഒന്നാം സ്ഥാനത്ത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.