Currency

എയര്‍ ഇന്ത്യയുടെ കോഴിക്കോട്-റിയാദ് സര്‍വീസ് ആരംഭിക്കുന്നത് വൈകിയേക്കും

സ്വന്തം ലേഖകൻTuesday, November 8, 2016 9:09 am

എയർ ഇന്ത്യ കോഴിക്കോട് നിന്നും റിയാദിലേക്ക് ആരംഭിക്കാനിരിക്കുന്ന വിമാന സർവീസ് വൈകാൻ സാധ്യത. റിയാദ് വിമാനത്താവളത്തില്‍ സര്‍വീസിനാവശ്യമായ സമയക്രമം ലഭിക്കാത്തതാണ് കാരണമാകുന്നത്.

റിയാദ്/കരിപ്പൂർ: എയർ ഇന്ത്യ കോഴിക്കോട് നിന്നും റിയാദിലേക്ക് ആരംഭിക്കാനിരിക്കുന്ന വിമാന സർവീസ് വൈകാൻ സാധ്യത. റിയാദ് വിമാനത്താവളത്തില്‍ സര്‍വീസിനാവശ്യമായ സമയക്രമം ലഭിക്കാത്തതാണ് കാരണമാകുന്നത്. നിലവിൽ തിരക്കേറിയ റിയാദ് വിമാനത്താവളത്തില്‍ ലഭിച്ചിരിക്കുന്ന സമയക്രമവും കോഴിക്കോട് വിമാനത്താവളത്തില്‍ അനുവദിച്ചിരിക്കുന്ന സമയക്രമവും ഒത്തുപോകില്ല.

കരിപ്പൂർ വിമാനത്താവലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർണ്ണമായി പൂർത്തിയായ ശേഷം മാത്രം സര്‍വീസ് ആരംഭിച്ചാല്‍ മതിയെന്നാണ് എയര്‍ ഇന്ത്യ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ പകുതിയോടെ കോഴിക്കോട്-റിയാദ് സര്‍വീസ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതുപ്രകാരം ബുക്കിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x