
കണ്ണൂര്‍: ഡിസംബര്‍ 10 മുതല്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഖത്തറിലേക്ക് സര്‍വ്വീസ് ആരംഭിക്കാന്‍ ശ്രമം. വിമാനങ്ങളുടെ സമയക്രമം അംഗീകാരത്തിനായി സിവില്‍ ഏവിയേഷന്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ഇത് ലഭിക്കുന്ന മുറയ്ക്ക് ടിക്കറ്റ് ബുക്കിങും ആരംഭിക്കും. എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ മറ്റ് സ്വകാര്യ എയര്‍ലൈന്‍ കമ്പനികളും കണ്ണൂരില്‍ നിന്ന് ദോഹയിലേക്ക് സര്‍വ്വീസ് തുടങ്ങും.
ഡിസംബര്‍ ഒന്‍പതിനാണ് കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത്. ആഴ്ചയില്‍ നാല് സര്‍വ്വീസുകളാണ് ഇവിടെ നിന്ന് ദോഹയിലേക്ക് നടത്താന്‍ ഉദ്ദേശിക്കുന്നത്. അഞ്ചേകാല്‍ മണിക്കൂറാണ് കണ്ണൂരില്‍ നിന്ന് ദോഹയിലെത്താന്‍ ആവശ്യമായി വരുന്നത്. ഉദ്ഘാടന ദിവസം മുതല്‍ തന്നെ കണ്ണൂരില്‍ നിന്നും യാത്രാ വിമാനങ്ങള്‍ പറന്നുയരും, എയര്‍ ഇന്ത്യ എക്‌സപ്രസ്, ഇന്‍ഡിഗോ, ഗോ എയര്‍, സ്‌പൈസ് ജെറ്റ് എന്നീ കമ്പനികളായിരിക്കും സര്‍വ്വീസ് നടത്തുക. വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കുന്നതിനുളള നീക്കങ്ങളും പുരോഗമിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.