Currency

റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ

സ്വന്തം ലേഖകൻSunday, October 2, 2016 8:47 am

ഡിസംബർ രണ്ട് മുതൽ എയര്‍ ഇന്ത്യ എക്സപ്രസ് റിയാദ്-കോഴിക്കോട് സെക്ടറില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണ് നടത്തുക.

റിയാദ്: സൗദിയിലെ റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് പുതിയ സർവീസ് നടത്താൻ എയർഇന്ത്യ എക്സ്പ്രെസ്സിന് അനുമതി. ഡിസംബർ രണ്ട് മുതൽ എയര്‍ ഇന്ത്യ എക്സപ്രസ് റിയാദ്-കോഴിക്കോട് സെക്ടറില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണ് നടത്തുക. തിങ്കള്‍, ബുധന്‍, വെളളി, ഞായര്‍ ദിവസങ്ങളിലായിരിക്കും സർവീസ്. റിയാദില്‍ നിന്ന് ഉച്ചക്ക് 1.15നാണ് വിമാനം പുറപ്പെടുക.  

163 സീറ്റുകളുള്ള പുതിയ ബോയിംഗ് 737 വിമാനമാണ് സർവീസിനു ഉപയോഗിക്കുകയെന്ന് എയർഇന്ത്യ അധികൃതർ അറിയിച്ചു. കാനഡയില്‍ നിന്ന് പാട്ടത്തിനെടുത്ത വിമാനമാണിത്. ടിക്കറ്റ് ബുക്കിങ്ങ് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയായതിനു ശേഷം ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ റിയാദ് റീജിയണല്‍ മാനേജര്‍ കുന്ദന്‍ ലാല്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x