Currency

എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ആറ് മാസത്തിലെ അറ്റാദായം 415 കോടി, 18% വര്‍ധനവ്

സ്വന്തം ലേഖകന്‍Saturday, December 3, 2016 1:55 pm

ന്യൂഡല്‍ഹി: ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ആറ് മാസത്തിലെ അറ്റാദായം 415 കോടി രൂപ. ഇതേ കാലയളവില്‍ വരുമാനത്തിലുണ്ടായ വര്‍ധനവ് 18 ശതമാനമാണ്. ആറുമാസം കൊണ്ട് 1897 കോടി രൂപയായിരുന്നു വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് 1609 കോടിയാണ് നേടാനായത്. 16.4 ലക്ഷം യാത്രക്കാരാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ യാത്ര ചെയ്തത്.

വലിയ നേട്ടതിത്തിന് പിന്നാലെ എയര്‍ ഇന്ത്യ കൂടുതല്‍ ബോയിംഗ് വിമാനങ്ങള്‍ രംഗത്തിറക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഇപ്പോള്‍ 23 വിമാനങ്ങളാണുള്ളത്. നിലവില്‍ ആഴ്ചയില്‍ 596 വിമാന സര്‍വീസുകളാണുള്ളത്. ഒരു സര്‍വീസ് പോലും ഇക്കൊല്ലം മുടങ്ങിയിട്ടില്ലെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x