Currency

റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് ഷെഡ്യൂളില്‍ മാറ്റം

സ്വന്തം ലേഖകന്‍Monday, September 17, 2018 11:42 am

കോഴിക്കോട്: ഒക്ടോബര്‍ 30 മുതല്‍ റിയാദിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വീസില്‍ മാറ്റം. നിലവില്‍ രാവിലെ കോഴിക്കോട് നിന്ന് പുറപ്പെടുന്ന റിയാദ് സര്‍വീസുകള്‍ രാത്രിയിലേക്ക് മാറും. ഇതിന് പുറമെ ഒരു സര്‍വീസ് വെട്ടിക്കുറച്ചു. കണ്ണൂരില്‍ നിന്ന് റിയാദിലേക്ക് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസും വരുന്നു. ഇതാണ് ഷെഡ്യൂള്‍ മാറ്റത്തിന് കാരണം.

ഒക്ടോബര്‍ 27 വരെ നിലവിലെ ഷെഡ്യൂള്‍ തുടരും. വെള്ളി, ശനി, ഞായര്‍, തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ കോഴിക്കോട് നിന്ന് കാലത്ത് 9.15ന് വിമാനം പുറപ്പെടും. രാവിലെ 11.45ന് റിയാദിലെത്തും. അതേ വിമാനം വിമാനം ഉച്ചക്ക് 01.15 ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടും. രാത്രി 08.45ന് കോഴിക്കോട്ടെത്തും.

എന്നാല്‍ ഒക്ടോബര്‍ 30 മുതല്‍ സമയ മാറ്റം ഇങ്ങിനെയാണ്: റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് ആഴ്ചയില്‍ ചൊവ്വ, ബുധന്‍, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് സര്‍വീസ്. കോഴിക്കോട്ട് നിന്ന് റിയാദിലേക്ക് ശനി, തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലും. കോഴിക്കോട് നിന്ന് റിയാദിലേക്ക് ഇനി രാത്രി ഒന്പത് മണിക്കാണ് വിമാനം. ഇത് രാത്രി 11.30ന് റിയാദിലെത്തും. റിയാദില്‍ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനം രാത്രി 12.35ന് പുറപ്പെടും. രാവിലെ എട്ട് മണിക്ക് കോഴിക്കോടെത്തും. പുതിയ മാറ്റങ്ങള്‍ അനുസരിച്ചാണ് ഇപ്പോള്‍ ടിക്കറ്റ് വില്‍പന.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x