
കൊച്ചി: മംഗലാപുരം, കൊച്ചി സെക്ടറുകളിലേക്ക് മസ്‌കത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചു. മേയ് 30 മുതല്‍ ജൂണ്‍ ഒമ്പത് വരെയാകും വേനല്‍ കാല സീസണ്‍ സര്‍വീസുകള്‍ നടത്തുക.
മേയ് 30 മുതല്‍ ജൂണ്‍ രണ്ടു വരെ രാവിലെ ഏഴ് മണിക്ക് മസ്‌കത്തില്‍ നിന്നും പുറപ്പെട്ടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഉച്ചക്ക് 12.10ന് കൊച്ചിയിലെത്തും. എന്നാല്‍, ജൂണ്‍ എട്ട്, ഒമ്പത് തിയതികളില്‍ സമയത്തില്‍ നേരിയ മാറ്റമുണ്ടാകും. പുലര്‍ച്ചെ 4.40ന് മസ്‌കത്തില്‍ നിന്നും പുറപ്പെട്ട് രാവിലെ 9.50ന് കൊച്ചിയിലെത്തും.
മസ്‌കത്ത്- മംഗലാപുരം റൂട്ടില്‍ ജൂണ്‍ ഒന്ന് മുതല്‍ എട്ടുവരെ രാവിലെ 11.45ന് മസ്‌കത്തില്‍ നിന്നും പുറപ്പെട്ട് വൈകിട്ട് 4.30ന് മംഗലാപുരത്തെത്തും. ഒരു ഭാഗത്തേക്ക് മാത്രം 155 റിയാല്‍ വീതമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.