Currency

എയര്‍ ഇന്ത്യ വിമാനം റഡാറില്‍നിന്ന് മറഞ്ഞു; ഹംഗറി പോര്‍ വിമാനം അകമ്പടി പറന്നു

സ്വന്തം ലേഖകന്‍Saturday, March 11, 2017 11:48 am

മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനമാണ് ഹംഗറിക്ക് മുകളില്‍ വെച്ച് റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. എ.ഐ.171 വിമാനത്തിനാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം വേര്‍പെട്ടത്.

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത് ഭീതി പരത്തി. മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനമാണ് ഹംഗറിക്ക് മുകളില്‍ വെച്ച് റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. എ.ഐ.171 വിമാനത്തിനാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം വേര്‍പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഹംഗറിയുടെ പോര്‍ വിമാനം എയര്‍ ഇന്ത്യ വിമാനത്തിന് അകമ്പടി പറന്നു.

മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ ഏഴിന് 231 യാത്രക്കാരും 18 ക്രൂ അംഗങ്ങളുമായാണ് എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നത്. 11.05 ഓടെ വിമാനം സുരക്ഷിതമായി ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ ഇറക്കി. സിഗ്‌നല്‍ വ്യതിയാനം മൂലമാണിത് സംഭവിച്ചതെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x