വിമാനം റണ്‍വേയില്‍ നിന്ന് ഉയര്‍ന്ന് വായുവിലെത്തിയതോടെ ചക്രങ്ങള്‍ അകത്തേക്ക് പോകാതായതോടെയാണ് പൈലറ്റ് അപകടം മനസിലാക്കിയത്. തുടര്‍ന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു.
ന്യൂഡല്‍ഹി: ഡല്‍ഹി കൊച്ചി എയര്‍ ഇന്ത്യ വിമാനം എന്‍ജിനീയര്‍മാര്‍ ലാന്‍ഡിംഗ് ഗിയറിന്റെ പിന് എടുത്തു മാറ്റാന്‍ മറന്നതിനെത്തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. അപകടം മനസിലാക്കിയതിനെത്തുടര്‍ന്ന് പൈലറ്റ് വിമനം തിരിച്ചറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തിങ്കളാഴ്ച ഡല്‍ഹിയില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന ഉടനെയാണ് സംഭവം. വിമാനം റണ്‍വേയിലായിരിക്കുമ്പോള്‍ ചക്രങ്ങള്‍ അകത്തേക്ക് പോകാതിരിക്കാനും തെന്നി മാറാതിരിക്കാനും ചക്രത്തില്‍ ഘടിപ്പിക്കുന്ന സംവിധാനമായ ലാന്‍ഡിംഗ് ഗിയര്‍ പിന് ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് എടുത്ത് മാറ്റാന്‍ എന്‍ജിനീയര്‍മാര്‍ മറന്നതാണ് കാരണം.
വിമാനം റണ്‍വേയില്‍ നിന്ന് ഉയര്‍ന്ന് വായുവിലെത്തിയതോടെ ചക്രങ്ങള്‍ അകത്തേക്ക് പോകാതായതോടെയാണ് പൈലറ്റ് അപകടം മനസിലാക്കിയത്. തുടര്‍ന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു. പിന്നീട് വിമാനം പരിശോധിച്ചപ്പോഴാണ് ലാന്‍ഡിങ് ഗിയറിന്റെ പിന്നെടുക്കാന്‍ വിട്ടുപോയ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ഇത് നീക്കം ചെയ്ത് വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു.
ഗുരുതരമായ അനാസ്ഥവരുത്തിയതിനെ തുടര്‍ന്ന് സംഭവത്തിന് ഉത്തരവാദികളായ രണ്ടു എന്‍ജിനീയര്‍മാരെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഡിജിസിഎ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.