ലോസ് ആഞ്ചലസ്, ഹൂസ്റ്റണ്‍ എന്നീ രണ്ട് അമേരിക്കന്‍ നഗരങ്ങളിലേക്കാണ് എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് വാഷിങ്ടണിലേക്കുള്ള സര്‍വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കകമാണ് പുതിയ സര്‍വീസും എയര്‍ ഇന്ത്യ ആരംഭിക്കുന്നത്.
ന്യൂഡല്‍ഹി: പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യ അമേരിക്കയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. ലോസ് ആഞ്ചലസ്, ഹൂസ്റ്റണ്‍ എന്നീ രണ്ട് അമേരിക്കന്‍ നഗരങ്ങളിലേക്കാണ് എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് വാഷിങ്ടണിലേക്കുള്ള സര്‍വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കകമാണ് പുതിയ സര്‍വീസും എയര്‍ ഇന്ത്യ ആരംഭിക്കുന്നത്.
വാഷിങ്ടണിലേക്കുള്ള വിമാന സര്‍വീസിന്റെ ലോഞ്ചിങ് നിര്‍വഹിച്ചതിന് ശേഷം എയര്‍ ഇന്ത്യ ചെയര്‍മാന്‍ എം.ഡി അശ്വാനി ലോഹാനിയാണ് പുതിയ സര്‍വീസകളെ കുറിച്ച് അറിയിച്ചത്. ലോസ് ആഞ്ചലസിലേക്കുള്ള സര്‍വീസ് ഒക്‌ടോബറില്‍ ആരംഭിക്കും. ഹൂസ്റ്റണിലേക്കോ, ഡള്ളാസിലേക്കോ ആയിരിക്കും രണ്ടാമത്തെ സര്‍വീസ്. എന്നാല്‍ ഇത് എപ്പോള്‍ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കുന്ന ഘട്ടത്തിലാണ് പുതിയ സര്‍വീസുകളെന്നതും ശ്രദ്ധേയമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.