
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദോഹയില്‍ നിന്നും പുതിയൊരു സര്‍വീസ് കൂടി തുടങ്ങുന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കാണ് നേരിട്ടുള്ള സര്‍വീസ് തുടങ്ങുന്നത്. ആഴ്ച്ചയില്‍ മൂന്ന് ദിവസമുള്ള സര്‍വീസ് മാര്‍ച്ച് 31 മുതല്‍ ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസുണ്ടാവുക. ഈ മൂന്ന് ദിവസങ്ങളിലും തിരുച്ചിറപ്പള്ളിയില്‍ നിന്ന് രാത്രി 1.30ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.40ന് ദോഹയിലെത്തും.
തിരിച്ച് പുലര്‍ച്ചെ 4.40ന് പുറപ്പെടുന്ന വിമാനം രാവിലെ 11.55ന് തിരുച്ചിറപ്പള്ളിയില്‍ എത്തിച്ചേരും. പുതിയ സര്‍വീസിനുള്ള ടിക്കറ്റ് ബുക്കിങ് ഇതിനകം എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് തരത്തിലുള്ള ബുക്കിങ്ങാണ് യാത്രക്കാര്‍ക്കായി എയര്‍ ഇന്ത്യ തയ്യാറാക്കിയിരിക്കുന്നത്. എക്‌സ്പ്രസ് വാല്യൂ, എക്‌സ്പ്രസ് ഫ്‌ലെക്‌സി വിഭാഗത്തിലൂടെയാണ് ടിക്കറ്റ് ബുക്കിങ്ങ് സാധിക്കുക.
എക്‌സ്പ്രസ് വാല്യൂ എന്ന വിഭാഗത്തിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് പിന്നീട് യാത്രയില്‍ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ ഫീ ഈടാക്കും. എന്നാല്‍ എക്‌സ്പ്രസ് ഫ്‌ലെക്‌സി വിഭാഗത്തിലൂടെയാണ് ബുക്കിങ്ങെങ്കില്‍ ഫീ ഇല്ലാതെ തന്നെ യാത്രാ തീയതിയും സമയവും ഉള്‍പ്പെടെയുള്ളവയില്‍ മാറ്റങ്ങള്‍ വരുത്താം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.