
ന്യൂഡല്‍ഹി: 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാഖിലേക്കുള്ള വിമാന സര്‍വ്വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ. ഷിയാ തീര്‍ത്ഥാടകരുമായി ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം വ്യാഴാഴ്ച ഇറാഖിലെ നജാഫ് വിമാനത്താവളത്തിലിറങ്ങി.
വിമാന ജീവനക്കാര്‍ക്കും തീര്‍ത്ഥാടകര്‍ക്കും വന്‍ സ്വീകരണമാണ് ഇറാഖി ഉദ്യോഗസ്ഥര്‍ നല്‍കിയത്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്ന് ഒരു വിമാനം ഇറാഖില്‍ ഇറങ്ങുന്നുതെന്ന് ഇറാഖിലെ ഇന്ത്യന്‍ അംബാസിഡര്‍ പ്രദീപ് സിങ് രാജ്പുരോഹിത് പറഞ്ഞു. ഇറാഖില്‍ നിലനിന്നിരുന്ന സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്തായിരുന്നു അവിടേക്കുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ നിര്‍ത്തിവച്ചിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.