Currency

പ്രീമിയം ട്രെയിനുകളേക്കാൾ കുറഞ്ഞ നിരക്കിൽ എയർഇന്ത്യയിൽ വിമാനയാത്ര

സ്വന്തം ലേഖകൻMonday, September 26, 2016 2:02 pm

സപ്തംബര്‍ 30 വരെ പ്രീമിയം തീവണ്ടികളെക്കാള്‍ കുറഞ്ഞ നിരക്കിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് വിമാനയാത്രയ്ക്കുള്ള അവസരം എയർ ഇന്ത്യ ഒരുക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്.

ന്യൂഡൽഹി: സപ്തംബര്‍ 30 വരെ പ്രീമിയം തീവണ്ടികളെക്കാള്‍ കുറഞ്ഞ നിരക്കിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് വിമാനയാത്രയ്ക്കുള്ള അവസരം എയർ ഇന്ത്യ ഒരുക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്. തീവണ്ടി-വിമാന നിരക്കുകള്‍ താരതമ്യപ്പെടുത്താന്‍ എയര്‍ ഇന്ത്യയുടെ വെബ്സൈറ്റില്‍ അവസരവുമൊരുക്കിയിട്ടുമുണ്ട്.

രാജധാനി, ശതാബ്ദി,തുരന്തോ തീവണ്ടികളില്‍ തിരക്കില്ലാത്ത സമയത്ത് കുറഞ്ഞനിരക്കും തിരക്കുള്ളസമയങ്ങളില്‍ കൂടിയ നിരക്കും ഈടാക്കുന്ന സംവിധാനം(ഫ്ലെക്സി)റെയില്‍വേ ഈയടുത്ത് ഏര്‍പ്പെടുത്തിയിരുന്നു. ഇത് മുൻ നിർത്തിയാണു വിമാനയാത്രാ ടിക്കറ്റ് നിരക്കുകളിൽ ഇങ്ങനൊരു ഓഫർ എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്.

ട്രെയിനുകളിലെ ഫ്ലെക്സി നിരക്കുകൾ പരിഗണിക്കുമ്പോൾ യാത്രക്കാർക്ക് വിമാനയാത്ര തമ്മിൽ ഭേദമായി തോന്നുമെന്നാണു എയര്‍ ഇന്ത്യ കരുതുന്നത്. 2085 രൂപയുണ്ടായിരുന്ന രാജധാനിയിലെ രണ്ടാം ക്ലാസ് എ.സി. ടിക്കറ്റ് ഫ്ലക്സി നിരക്കിൽ 4055 രൂപവരെയായി ഉയരും. ഇതേദൂരം എയർ ഇന്ത്യയിൽ യാത്രചെയ്യുന്നതിനു 3000 രൂപയില്‍ താഴെമാത്രമേ ആവുകയുള്ളൂവെന്നാണ് എയര്‍ ഇന്ത്യ പറയുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x