Currency

കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങള്‍ ഉടന്‍ സര്‍വീസ് പുനരാരംഭിക്കും

സ്വന്തം ലേഖകന്‍Thursday, January 24, 2019 1:04 pm

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങള്‍ ഉടന്‍ സര്‍വീസ് പുനരാരംഭിക്കും. വേനല്‍കാല ഷെഡ്യൂളില്‍ കരിപ്പൂരിനെ കൂടി ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്ന് വിമാനത്താവളം ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു പറഞ്ഞു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ വലിയ വിമാന സര്‍വീസ് തുടങ്ങുന്നതില്‍ നടപടി ക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്.

വിശദമായ സാധ്യതാ പഠന റിപ്പോര്‍ട്ട് വിമാനത്താവള അതോറിറ്റി കേന്ദ്രകാര്യാലയത്തിന് കൈമാറി. കോഡ് ഇ വിഭാഗത്തിലെ നാല് തരം വിമാനങ്ങളെയാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഡി.ജി.സി.എയുടെ അന്തിമ അനുമതി ലഭിച്ചാലുടന്‍ ജിദ്ദ, റിയാദ് സെക്ടറില്‍ സര്‍വീസിനാണ് എയര്‍ ഇന്ത്യ ഒരുങ്ങുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x