Currency

എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ സര്‍വീസ് തുടങ്ങി

സ്വന്തം ലേഖകന്‍Thursday, February 2, 2017 11:13 am

എല്ലാ ദിവസവും രാവിലെ 8 മണിക്ക് ഡല്‍ഹിയില്‍ നിന്നും എത്തുന്ന വിമാനം 9ന് ദുബായിലേക്ക് പുറപ്പെടും. തുടര്‍ന്ന് വൈകിട്ട് ദുബായില്‍ നിന്നും തിരിച്ചെത്തി, രാത്രി എട്ട് മണിക്ക് ഡല്‍ഹിക്ക് മടങ്ങുകയും ചെയ്യും.

കൊച്ചി: എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ കൊച്ചിയില്‍ നിന്നും സര്‍വീസ് ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 8 മണിക്ക് ഡല്‍ഹിയില്‍ നിന്നും എത്തുന്ന വിമാനം 9ന് ദുബായിലേക്ക് പുറപ്പെടും. തുടര്‍ന്ന് വൈകിട്ട് ദുബായില്‍ നിന്നും തിരിച്ചെത്തി, രാത്രി എട്ട് മണിക്ക് ഡല്‍ഹിക്ക് മടങ്ങുകയും ചെയ്യും.

നെടുമ്പാശേരിയില്‍ ആദ്യ സര്‍വീസിന്റെ ഉദ്ഘാടനം കെ.വി തോമസ് എംപിയും അന്‍വര്‍ സാദത്ത് എംഎല്‍എയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ദിവസവും 295 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഡ്രീംലൈനറിന് മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് ഇന്ധനക്ഷമതയും കൂടുതലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x