Currency

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ സുരക്ഷാ പരിശോധന തിങ്കളാഴ്ച

സ്വന്തം ലേഖകന്‍Friday, August 3, 2018 12:38 pm

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ സുരക്ഷാ പരിശോധന തിങ്കളാഴ്ച നടക്കും. വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സുരക്ഷ ഉണ്ടോയെന്ന് പരിശോധിക്കും. വലിയ വിമാനങ്ങളിറങ്ങാന്‍ കരിപ്പൂരില്‍ എല്ലാ സംവിധാനവും സജ്ജമായതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു. റണ്‍വേ, റിസ നവീകരണ ജോലികളെല്ലാം പൂര്‍ത്തിയായി. ഡി.ജി.സി.എ സംഘമടക്കം പല ഘട്ടങ്ങളായുളള പരിശോധനകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എയര്‍പോര്‍ട്ട് അതോറിറ്റിയും ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

കരിപ്പൂര്‍ വഴി സര്‍വീസ് നടത്താന്‍ തയാറാണന്ന് അറിയിച്ച് പല വിദേശ കമ്പനികളും സമീപിച്ചിട്ടുണ്ട്. ഡി.ജി.സി.എയുടെ ഓഫീസില്‍ നിന്ന് ഈ ആഴ്ച തന്നെ അനുകൂലതീരുമാനം വരുമെന്നാണ് പ്രതീക്ഷ. പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ സൗദി എയര്‍ലൈന്‍സിന് ഡി.ജി.സി.എ ഈയാഴ്ച തന്നെ അനുമതി നല്‍കിയേക്കും. അനുമതിയായാല്‍ രണ്ടു മാസത്തിനകം സര്‍വീസുകള്‍ ആരംഭിക്കാനാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x