Currency

വിമാനടിക്കറ്റ് നിരക്കിൽ ഇളവുകളുമായി എയർഏഷ്യ

സ്വന്തം ലേഖകൻTuesday, October 4, 2016 7:37 am

ഗുവാഹട്ടി-ഇംഫാല്‍ റൂട്ടിൽ 899 രൂപയും ബംഗളൂര്‍-കൊച്ചി റൂട്ടില്‍ 999 രൂപയും, ബംഗളൂര്‍-ഗോവ റൂട്ടില്‍ 1199 രൂപയും, ബംഗളൂര്‍-ചണ്ഡീഗഢ് റൂട്ടില്‍ 3399 രൂപയും, ഗോവ-ഹൈദരാബാദ് റൂട്ടില്‍ 1799 രൂപയും, ജയ്പൂര്‍-പൂനെ റൂട്ടില്‍ 2399 രൂപയും ദില്ലി-ബംഗളൂര്‍ റൂട്ടില്‍ 2699 രൂപയുമാണ് കമ്പനി മുന്നോട്ട് വെക്കുന്ന ഓഫറുകൾ.

ന്യൂഡൽഹി: എയർഏഷ്യ എയർലൈൻ വിമാനയാത്ര ടിക്കറ്റ് നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഗുവാഹട്ടി-ഇംഫാല്‍ റൂട്ടിൽ 899 രൂപയില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കും.

ബംഗളൂര്‍-കൊച്ചി റൂട്ടില്‍ 999 രൂപയും, ബംഗളൂര്‍-ഗോവ റൂട്ടില്‍ 1199 രൂപയും, ബംഗളൂര്‍-ചണ്ഡീഗഢ് റൂട്ടില്‍ 3399 രൂപയും, ഗോവ-ഹൈദരാബാദ് റൂട്ടില്‍ 1799 രൂപയും, ജയ്പൂര്‍-പൂനെ റൂട്ടില്‍ 2399 രൂപയും ദില്ലി-ബംഗളൂര്‍ റൂട്ടില്‍ 2699 രൂപയുമാണ് കമ്പനി മുന്നോട്ട് വെക്കുന്ന ഓഫറുകൾ.

2016 ഒക്ടോബര്‍ 4 മുതല്‍ 2017 ഏപ്രില്‍ 27 വരെയുള്ള കാലയളവില്‍ യാത്രക്കാര്‍ക്ക് ഈ ഓഫറുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് യാത്ര ചെയ്യാനാകും. ഒക്ടോബര്‍ 16 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കായിരിക്കും ഈ ആനുകൂല്യങ്ങൾ ലഭ്യമാകുകയെന്ന് അധികൃതർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x