കേരളത്തിൽ നിന്നും ഗൾഫ് നാടുകളിലേക്കുള്ള വിമാന ടിക്കറ്റുകളിൽ നാലിരട്ടിയോളം വർദ്ധനവാണു ഉണ്ടായിരിക്കുന്നത്. ഓണം, ബക്രീദ് അവധിയ്ക്ക് നാട്ടില്‍ എത്തിയ പ്രവാസികള്‍ക്ക് സ്കൂള്‍ അവധികഴിഞ്ഞ് തിരികെ പോകേണ്ട സമയത്താണ് ടിക്കറ്റിന് ചാര്‍ജ് കൂട്ടിയത്.
കൊച്ചി: ഓണത്തിനു നാട്ടിലെത്തി മടങ്ങുന്ന പ്രവാസി മലയാളികളെ പിഴിയാൻ വിമാന ടിക്കറ്റ് നിരക്കുകൾ കൂട്ടി കമ്പനികൾ. കേരളത്തിൽ നിന്നും ഗൾഫ് നാടുകളിലേക്കുള്ള വിമാന ടിക്കറ്റുകളിൽ നാലിരട്ടിയോളം വർദ്ധനവാണു ഉണ്ടായിരിക്കുന്നത്. ഓണം, ബക്രീദ് അവധിയ്ക്ക് നാട്ടില്‍ എത്തിയ പ്രവാസികള്‍ക്ക് സ്കൂള്‍ അവധികഴിഞ്ഞ് തിരികെ പോകേണ്ട സമയത്താണ് ടിക്കറ്റിന് ചാര്‍ജ് കൂട്ടിയത്.
സൗദി സെക്ടറിലെ ടിക്കറ്റുകള്‍ക്ക് 60,000 ത്തിന്റെ മുകളിലാണ് ഇപ്പോള്‍ നിരക്ക്.നേരത്തെ ഇത് പതിനായിരം മുതല്‍ പതിനെട്ടായിരം വരെയായിരുന്നു. ആറായിരവും ഏഴായിരവും ഉണ്ടായിരുന്ന യു.എ.ഇ ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ 20,000 ത്തിന് മുകളിലാണ് നിരക്ക്. ടിക്കറ്റ് ലഭ്യമല്ല എന്നതാണു മറ്റൊരു പ്രധാന പ്രശ്നം. രണ്ടാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ കൂടിയ നിരക്കിൽ ബുക്കിങ് ആയി കഴിഞ്ഞതായാണ് റിപ്പോർട്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.