Currency

ആഭ്യന്തര റൂട്ടുകളിൽ ഓഫറുകളുമായി വിമാന കമ്പനികൾ

സ്വന്തം ലേഖകൻSunday, December 4, 2016 8:19 pm

ഭ്യന്തര റൂട്ടുകളിലെ വിമാന യാത്ര ടിക്കറ്റ് നിരക്കുകളിൽ ഓഫറുകളുമായി കമ്പനികൾ. ഇന്‍ഡിഗോ എയർലൈൻസ്, ജെറ്റ് എയർവേയ്സ്, സ്പൈസ് ജെറ്റുമാണു നിലവിൽ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്.

ന്യൂഡൽഹി: ആഭ്യന്തര റൂട്ടുകളിലെ വിമാന യാത്ര ടിക്കറ്റ് നിരക്കുകളിൽ ഓഫറുകളുമായി കമ്പനികൾ. ഇന്‍ഡിഗോ എയർലൈൻസ്, ജെറ്റ് എയർവേയ്സ്, സ്പൈസ് ജെറ്റുമാണു നിലവിൽ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലാണ് ടിക്കറ്റ് നിരക്ക് കുറച്ച്‌ യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാൻ കമ്പനികൾ ശ്രമിക്കുന്നത്.

ഇന്‍ഡിഗോ  799രൂപ ടിക്കറ്റ് നിരക്കിലാണു ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നീ ഡിസംബര്‍ 14 മുതല്‍ 2017 ഒക്ടോബര്‍ 28 വരെയുള്ള യാത്രകള്‍ക്കാണ് ഇന്‍ഡിഗോ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി-തിരുവനന്തപുരം, കോയമ്പത്തൂര്‍-ചെന്നൈ റൂട്ടുകളിൽ ഈ ഓഫര്‍ ലഭ്യമാകും. ബംഗലൂരു-ഹൈദരാബാദ് റൂട്ടില്‍ 999 രൂപ ടിക്കറ്റ് ഓഫറും ലഭ്യമാണ്. ഡല്‍ഹി-ജയ്പൂര്‍ സര്‍വ്വീസിന് 1041 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമാണ്.

ജെറ്റ് എയർവേയ്സിൽ ഇക്കണോമി ക്ലാസില്‍ 899 രൂപ ടിക്കറ്റുകള്‍ ഓള്‍ ഇന്‍ക്ലൂസീവ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 14ന് ശേഷമുള്ള ദിവസങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രക്ക് 15 ദിവസമെങ്കിലും മുന്‍കൂട്ടി ടിക്കറ്റ് വാങ്ങിയിരിക്കണമെന്ന് മാത്രം. സ്പൈസ് ജെറ്റിൽ തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ 737 രൂപ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 9 മുതല്‍ ഒക്ടോബര്‍ 28 വരെയാണ് ഓഫര്‍ കാലാവധി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x