Currency

സംസ്ഥാനത്തെ എല്ലാ ജില്ലകളെയും വരള്‍ച്ചാ ബാധിതപ്രദേശമായി പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻTuesday, November 1, 2016 10:53 am

സംസ്ഥാനത്തെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചതായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കുറച്ചു മഴ കിട്ടിയ കാലവര്‍ഷമാണ് കടന്നുപോയതെന്നും കാലവര്‍ഷത്തില്‍ 34 ശതമാനവും, തുലാവര്‍ഷത്തില്‍ 69 ശതമാനവും കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളെയും വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചതായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കുറച്ചു മഴ കിട്ടിയ കാലവര്‍ഷമാണ് കടന്നുപോയതെന്നും കാലവര്‍ഷത്തില്‍ 34 ശതമാനവും, തുലാവര്‍ഷത്തില്‍ 69 ശതമാനവും കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു.

വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചതോടെ കാര്‍ഷിക വായ്പകള്‍ക്ക് മോറട്ടോറിയം നിലവില്‍വരും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിടുന്ന കുടിവെള്ളക്ഷാമം, കര്‍ഷകര്‍ നേരിടുന്ന ജല ദൗര്‍ലഭ്യം, വൈദ്യുതി പ്രതിസന്ധി എന്നിവ ചൂണ്ടിക്കാട്ടി വി.എസ് ശിവകുമാര്‍ എം.എല്‍.എ നൽകിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായാണ് മന്ത്രി സഭയെ ഇക്കാര്യം അറിയിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x