രാജ്യത്തെ എല്ലാ പ്രീപെയിഡ്, പോസ്റ്റ് പെയിഡ് ഉപഭോക്താക്കളുടെയും ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നിയമവിരുദ്ധമാക്കാനാണ് തീരുമാനം.
ന്യൂഡല്‍ഹി: ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ എല്ലാ പ്രീപെയിഡ്, പോസ്റ്റ് പെയിഡ് ഉപഭോക്താക്കളുടെയും ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ക്കും പുതിയ തീരുമാനവുമായി ബന്ധപ്പെട്ട നോട്ടീസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ അയച്ചിട്ടുണ്ട്.
രാജ്യത്ത് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നിയമവിരുദ്ധമാക്കാനാണ് തീരുമാനം. ഇന്ത്യയിലെ എല്ലാ ടെലികോം ഉപഭോക്താക്കള്‍ക്കും തിരിച്ചറിയല്‍ രേഖ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ ഫെബ്രുവരിയില്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
സേവനദാതാക്കള്‍ വരുന്ന മാസങ്ങളില്‍ തന്നെ ഉപഭോക്താക്കളെ അവരുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പുതിയ ഉപഭോക്താക്കള്‍ക്ക് സിം കാര്‍ഡ് എടുക്കുമ്പോള്‍ ഇനിമുതല്‍ ആധാര്‍ നിര്‍ബന്ധമാക്കും. പഴയ ഉപഭോക്താക്കളുടെ ആധാര്‍ നമ്പറുമായി ഫോണ്‍ നമ്പര്‍ ബന്ധിപ്പിക്കാന്‍ പുതിയ പദ്ധതി കൊണ്ടുവരും. ഒരു വര്‍ഷത്തിനുള്ളില്‍ മേല്‍ നോട്ട നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.