ഡിസംബര്‍ 31നു മുമ്പ് നിലവിലുള്ള നിക്ഷേപകര്‍ ഫോളിയോ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ആംഫി (അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്ത്യ) വ്യക്തമാക്കിയിട്ടുണ്ട്. 2018 ജനുവരി ഒന്നുമുതല്‍ ഫണ്ടില്‍ പുതിയതായി നിക്ഷേപിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാണ്.
മുംബൈ: മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും ആധാര്‍ നിര്‍ബന്ധമാക്കി. ഡിസംബര്‍ 31നു മുമ്പ് നിലവിലുള്ള നിക്ഷേപകര്‍ ഫോളിയോ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ആംഫി (അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്ത്യ) വ്യക്തമാക്കിയിട്ടുണ്ട്. 2018 ജനുവരി ഒന്നുമുതല്‍ ഫണ്ടില്‍ പുതിയതായി നിക്ഷേപിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാണ്.
നിക്ഷേപകന്റെ ആധാര്‍ നമ്പര്‍ ഇല്ലാതെ പുതിയതായി നിക്ഷേപം സ്വീകരിക്കേണ്ടെന്നാണ് എഎംസികള്‍ക്ക് ആംഫി നല്‍കിയിട്ടുള്ള വിശദീകരണം. മാത്രവുമല്ല ആധാര്‍ ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകള്‍ 2018 ജനുവരി മുതല്‍ മരവിപ്പിക്കാനും നിര്‍ദേശമുണ്ട്.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള നിയമപ്രകാരമാണിത്. മ്യൂച്വല്‍ ഫണ്ട് രജിസ്ട്രാര്‍മാരായ കാംസ്, കാര്‍വി എന്നിവ വഴി നിക്ഷേപകര്‍ക്ക് ആധാര്‍ ലിങ്ക് ചെയ്യാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.