ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഇവ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ അതിശയിപ്പിക്കുന്ന പേശികള്‍ ഉണ്ടാക്കാനാണ് കുത്തിവെക്കുന്നത്.
തിരുവനന്തപുരം: കേരളത്തിൽ സ്റ്റിറോയ്ഡ് കുത്തിവെയ്ക്കുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. പന്തയക്കുതിരക്ക് കുത്തിവെയ്ക്കുന്ന ഇഞ്ചക്ഷനായ മെനബോള്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഇവ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ അതിശയിപ്പിക്കുന്ന പേശികള്‍ ഉണ്ടാക്കാനാണ് കുത്തിവെക്കുന്നത്. ഹെല്‍ത്ത് ക്ലബ്ബുകളിലും ജിംനേഷ്യങ്ങളിലും ഇവ സുലഭമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒരു പ്രമുഖ ചാനൽ നടത്തിയ അന്വേഷണത്തിൽ ആണ് ഇക്കാര്യങ്ങൾ വെളിപ്പെട്ടത്. ഡോക്റ്ററുടെ കുറിപ്പുണ്ടെങ്കിൽ മാത്രം നൽകേണ്ട ഇവ പല ജിംനേഷ്യങ്ങൾക്കും ഹെൽത്ത്ക്ലബുകൾക്കും സമീപത്തെ മെഡിക്കൾ ഷോപ്പുകളിൽ നിന്നും അവയില്ലാതെ തന്നെ ലഭിക്കുന്നുണ്ട്. ലൈംഗിക ശേഷി നശിപ്പിക്കുന്നതു മുതല്‍ ഹൃദയസ്തംഭനമുള്‍പ്പെടെ മാരകമായ ദോഷഫലങ്ങള്‍ ഉണ്ടാക്കുന്ന മരുന്നുകളാണിവ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.